രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി മൂന്നാമത്

Posted on: July 9, 2021

കൊച്ചി ; ജൂണില്‍മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് രണ്ട്
ഇരട്ടിയിലധികം. ജനുവരിമുതല്‍ മേയ് വരെ രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ കൊച്ചി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ടുദശകങ്ങളില്‍ ആദ്യമായാണ് കൊച്ചി നാലാം സ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തക്ക് എത്തുന്നത്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.

ജനുവരി-മേയ് മാസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലൂടെ 5,89,460 അന്താരാഷ്ട്ര യാത്രക്കാര്‍ കടന്നുപോയി. ഏപ്രിലില്‍ മാത്രം 1,38,626 അന്താരാഷ്ട യാത്രക്കാര്‍. ഇക്കാര്യത്തില്‍ ഡല്‍ഹിക്കു പിറകെ രണ്ടാംസ്ഥാനം നേടാനുമായി. ഈ കാലയളവില്‍ മൊത്തം 15,56,366 (അന്താരാഷ്ട്ര ആഭ്യന്തര) യാത്രക്കാരാണ്
കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. മഹാവ്യാധിയുടെ കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിത
മായി വന്നിറങ്ങാന്‍ കഴിയുന്ന സ്ഥലമായി കേരളത്തെ മാറ്റിയെടുത്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് വ്യക്തമാക്കി.

TAGS: Cial |