സിയാലില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ആരംഭിച്ചു

Posted on: June 29, 2021

കൊച്ചി ; ദുബായിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസംപകര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പി.സി.ആര്‍. പരിശോധനാ കേന്ദ്രം തുടങ്ങി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഇത് സന്ദര്‍ശിച്ച് സംവിധാനങ്ങള്‍വിലയിരുത്തി.

ഇന്ത്യയില്‍ നിന്ന് ദുബായിയിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുണ്ട്. പുറപ്പെടുന്നതിന് 48 മണിക്കുര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, നാല് മണിക്കൂര്‍ മുമ്പെടുത്ത റാപ്പിഡ് പി.സി.
ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ഇന്ത്യന്‍ യാത്ര
ക്കാര്‍ക്കാണ് പ്രവേശനാനുമതി.

കേരളത്തില്‍ റാപിഡ് പി.സി.ആര്‍. പ്രചാരത്തിലില്ലാത്തതിനാല്‍ ഏറെശ്രമങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു സംവിധാനം സിയാല്‍ ഒരുക്കിയത്.

TAGS: Cial |