കൊച്ചി വിമാനത്താവളത്തില്‍ കുടുംബശ്രീ സ്‌നാക്‌സ് ബാര്‍

Posted on: June 27, 2020

കൊച്ചി : വിദേശത്തു നിന്നു വരുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ കുടുംബശ്രീ സ്‌നാക്‌സ് ബാര്‍ വിമാനത്താവളത്തില്‍ സജ്ജമായി. വിദേശത്തുനിന്നു വരുന്നവര്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് കുടംബശ്രീ ജില്ലാ മിഷന്‍ പുതിയ സംരംഭം ആരംഭിക്കുന്നത്.

കൂടിയ വിലയില്‍ ഭക്ഷണം വാങ്ങിക്കാനോ പുറത്തേക്ക് ഭക്ഷണത്തിനായി പോകാനോ കഴിയാത്ത അവസ്ഥയിലാണ് സ്‌നാക്‌സ് ബാര്‍ ആളുകള്‍ക്ക് അശ്വാസമാകുന്നത്. കുറഞ്ഞ വിലയില്‍ മിനറല്‍ വാട്ടര്‍, ജ്യൂസുകള്‍, ചെറിയ പലഹാരങ്ങള്‍ തുടങ്ങിയവയാണ് തുടക്കത്തില്‍ ലഭിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സ്‌നാക്‌സ് ബാറിന്റെ പ്രവര്‍ത്തനം. പാക്കറ്റിലാക്കിയിരിക്കുന്ന ഭക്ഷണം ആവശ്യക്കാര്‍ നേരിട്ടെടുക്കുകയാണ് ചെയ്യുന്നത്.

24 മണിക്കൂറും സ്‌നാക്‌സ് ബാര്‍ പ്രവര്‍ത്തിക്കും. രണ്ട് ജീവനക്കാര്‍ വീതം മൂന്നു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. ഔദ്യോഗിക ഉദ്ഘാചനം ശനിയാഴ്ച 11 ന് ജില്ലാ കളക്ടര്‍ നിര്‍വഹിക്കും.