സിയാല്‍ രജതജൂബിലി : തപാല്‍ വകുപ്പ് പോസ്റ്റല്‍ കവറും സ്റ്റാമ്പും പുറത്തിറക്കി

Posted on: October 28, 2019

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) യുടെ രജതജൂബിലി പ്രമാണിച്ച് തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കവറും സ്റ്റാമ്പും പുറത്തിറക്കി. സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് അര്‍ച്ചന ഗോപിനാഥ് ആദ്യ കവര്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് നല്‍കി പ്രകാശനം ചെയ്തു.

വിമാനത്താവള നിര്‍മാണത്തില്‍ പൊതുജന പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ച് 1994- ലാണ് സിയാല്‍ സ്ഥാപിതമായത്.

കൊച്ചി വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സി. കെ നായര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: Cial |