സൗദി – ബഹ്‌റിൻ സർവീസുമായി ഫ്‌ളൈനാസ്

Posted on: October 12, 2015

Flynas-flight-Big

ജിദ്ദ : സൗദി അറേബ്യയിലെ ലോകോസ്റ്റ് എയർലൈനായ ഫ്‌ളൈനാസ് ഡിസംബർ ഒന്നു മുതൽ റിയാദ് – മനാമ, ജിദ്ദ – മനാമ സർവീസുകൾ ആരംഭിക്കും. തുടക്കത്തിൽ പ്രതിവാരം മൂന്ന് സർവീസുകൾ വീതമായിരിക്കും.

യുഎഇ, കുവൈറ്റ് എന്നിവയ്ക്കു ശേഷം ഫ്‌ളൈനാസിന്റെ മൂന്നാമത്തെ ജിസിസി ഡെസ്റ്റിനേഷനാണ് ബഹ്‌റിൻ. മൊത്തം ഏഴ് രാജ്യങ്ങളിലെ 25 നഗരങ്ങളിലേക്കായി പ്രതിവാരം 950 ഫ്‌ളൈറ്റുകളാണ് ഫ്‌ളൈനാസ് ഓപറേറ്റ് ചെയ്യുന്നത്.