ഇന്ത്യന്‍ എയര്‍ലൈന്‍ പ്രൊഡക്ട് റേറ്റിംഗില്‍ ജെറ്റ് എയര്‍വേസ് ഒന്നാമത്

Posted on: January 19, 2019

നെടുമ്പാശ്ശേരി : രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് ഉല്പന്ന റേറ്റിംഗില്‍ 7/7 എന്ന മുഴുവന്‍ പോയിന്റും കരസ്ഥമാക്കി. എയര്‍ലൈന്‍ സേഫ്റ്റി, ഉല്പന്ന റേറ്റിംഗ് വെബ്‌സൈറ്റായ എയര്‍ലൈന്‍ റേറ്റിംഗ്‌സ് ഡോട്ട് കോമിന്റെ പട്ടികയിലാണ് ജെറ്റ് നേട്ടം കുറിച്ചത്. സമ്പൂര്‍ണ സര്‍വീസിലെ ഉല്പന്ന വിഭാഗത്തില്‍ എയര്‍ലൈന്‍ മുന്നിലെത്തി. ഇന്ത്യന്‍ ഏവിയേഷന്‍ വ്യവസായ രംഗത്തു നിന്നും മുഴുവന്‍ പോയിന്റും നേടിയ ഏക എയര്‍ലൈനാണ് ജെറ്റ്.

ഉല്പന്നത്തിന് ഒന്നു മുതല്‍ ഏഴു വരെ പോയിന്റുകള്‍ നല്‍കുന്നതാണ് റേറ്റിംഗ് സംവിധാനം. സീറ്റ് പിച്ച്, ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ്, വെബ്‌സൈറ്റ് വിവരങ്ങള്‍, ബെഡുകള്‍, ഭക്ഷണം, ബ്ലാങ്കറ്റ്, തലയണ തുടങ്ങിയവ കൂടാതെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നുള്ള എഡിറ്ററുടെ വിവേചാധികാരവും കൂടി പരിഗണിച്ചാണ് അവസാന സ്റ്റാര്‍ നല്‍കുന്നത്.

ഉല്പന്ന റേറ്റിംഗില്‍ ഏഴു പോയിന്റ് നേടിയതു കൂടാതെ സുരക്ഷയില്‍ ജെറ്റ് 6/7 ഉം പോയിന്റ് സ്വന്തമാക്കി. ഇന്ത്യന്‍ എയര്‍ലൈനുകളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണിത്.

TAGS: Jet Airways |