സിയാലിന് രാജ്യാന്തര പുരസ്‌കാരം

Posted on: October 1, 2018

നെടുമ്പാശേരി : യാത്രക്കാര്‍ക്കു നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി വിമാനത്താവളത്തിനു വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ രാജ്യാന്തര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ അംഗീകാരം.

അരക്കോടി മുതല്‍ ഒന്നരക്കോടി വരെ യാത്രക്കാര്‍ സഞ്ചരിക്കുന്ന വിഭാഗത്തില്‍ മൂന്നാം സ്ഥാനമാണു സിയാലിനു ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണു സിയാലിനു ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണു സിയാലിന് ഈ അംഗീകാരം ലഭിക്കുന്നത്. ആഗോളതലത്തില്‍ ആറു ലക്ഷത്തിലേറെ യാത്രക്കാരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേ വഴിയാണു തെരഞ്ഞെടുപ്പ്. ഹൈദരാബാദ് വിമാനത്താവളമാണ് ഒന്നാമതെത്തിയത്. ചൈനയിലെ ഹോഹോത്ത്, ഇന്തോനീഷ്യയിലെ ബലിക്പാന്‍ എന്നീ വിമാനത്താവളങ്ങളാണു രണ്ടാം സ്ഥാനത്ത്.

കാനഡയിലെ ഹാലിഫാക്‌സില്‍ നടന്ന ചടങ്ങില്‍ എ സി ഐ ഡയറക്ടര്‍ ജനറല്‍ എയ്ഞ്ചല ഗിട്ടെന്‍സ് സിയാല്‍ ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ ജി. മനുവിന് പുരസ്‌കാരം നല്‍കി.

TAGS: Cial |