വിക്ടോറിയ – മുംബൈ സർവീസുമായി എയർ സീഷെൽസ്

Posted on: September 21, 2014

Air-Seychelles-Airbus-A330-

എയർ സീഷെൽസ് ഡിസംബർ രണ്ടു മുതൽ വിക്ടോറിയ – മുംബൈ സെക്ടറിൽ സർവീസ് ആരംഭിക്കും. ആഫ്രിക്കൻ രാജ്യമായ സീഷെൽസിലെ വിക്ടോറിയയിൽ നിന്ന് ആഴ്ചയിൽ മൂന്നു ഫ്‌ലൈറ്റുകളാണ് തുടക്കത്തിലുണ്ടാവുക. എ 330-200 എയർക്രാഫ്റ്റുകളാണ് മുംബൈ സർവീസിന് ഉപയോഗിക്കുകയെന്ന് എയർ സീഷെൽസ് വക്താവ് പറഞ്ഞു.

എയർ സീഷെൽസ് അബുദാബി, ജോഹന്നാസ് ബെർഗ്, മൗറീഷ്യസ്, ഹോംങ്കോംഗ് എന്നിവിടങ്ങളിലേക്കു മാത്രമാണ് ഇന്റർനാഷണൽ ഫ്‌ലൈറ്റുകൾ ഓപറേറ്റ് ചെയ്യുന്നത്. ഇത്തിഹാദ് എയർവേസിന് 40 ശതമാനം ഓഹരിപങ്കാളിത്തമുള്ള വിമാനക്കമ്പനിയാണ് എയർ സീഷെൽസ്.