ജെറ്റ് എയർവേസിന് എയർ ഫ്രാൻസ്, കെഎൽഎം റോയൽ ഡച്ച്, ഡെൽറ്റ എയർലെൻസ് എന്നിവയുമായി കോഡ്‌ഷെയർ ധാരണ

Posted on: July 16, 2017

കൊച്ചി : ജെറ്റ് എയർവേസിന് എയർ ഫ്രാൻസ്, കെഎൽഎം റോയൽ ഡച്ച് എയർലൈൻസ്, ഡെൽറ്റ എയർലെൻസ് എന്നിവയുമായി കോഡ്‌ഷെയർ ധാരണ. ഇതോടെ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയിൽ യാത്രക്കാർക്ക് മെച്ചപ്പെട്ട കണക്ടീവിറ്റിയും യാത്രാ തെരഞ്ഞെടുപ്പും ലഭ്യമാകും.

ജെറ്റ് എയർവേസിന്റെ മുംബൈയ്ക്കും പാരീസിനുമിടയിലുമുള്ള ഇപ്പോഴത്തെ സേവനങ്ങൾ എയർ ഫ്രാൻസ്, ഡെൽറ്റ എന്നീ കമ്പനികൾ കോഡ്‌ഷെയർ ചെയ്യും. കൂടാതെ ഒക്‌ടോബർ 29 മുതൽ ചെന്നൈയ്ക്കും പാരീസിനുമിടയിൽ ജെറ്റ് എയർവേസ് ആരംഭിക്കുന്ന ഫ്‌ളൈറ്റുകൾ എയർ ഫ്രാൻസ്, കെഎൽഎം റോയൽ ഡച്ച് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നീ കമ്പനികൾ സംയുക്തമായി കോഡ്‌ഷെയർ ചെയ്യും.

അടുത്ത ഒക്‌ടോബർ 29 മുതൽ കെഎൽഎം റോയൽ ഡച്ച് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നീ കമ്പനികൾ ജെറ്റ് എയർവേസിന്റെ ബംഗലുരുവിനും ആംസ്റ്റർഡാമിനുമിടയിലുള്ള പ്രതിദിന ഫ്‌ളൈറ്റുകൾ കോഡ്‌ഷെയർ ചെയ്യും. ഇതിനു പുറമേ ജെറ്റ് എയർവേസിന്റെ മുംബൈ- ലണ്ടൻ സർവീസ് ഡെൽറ്റ എയർലൈൻസ് കോഡ്‌ഷെയർ ചെയ്യും. ഇതോടെ ഏഥൻസ്, ബാഴ്‌സലോണ, ബിൽബാവോ, ബുഡാപെസ്റ്റ്, ഡബ്ലിൻ, ക്രാക്കോ, ലീഡ്‌സ്, ലിസ്ബൺ, ലണ്ടൻ ഹീത്രൂ, ലിയോൺ, നൈസ്, വാർസോ എന്നീ നഗരങ്ങളിലേക്ക് കോഡ്‌ഷെയർ വഴി മെച്ചപ്പെട്ട ഫ്‌ളൈറ്റ് സർവീസ് ലഭ്യമാകും.

TAGS: Jet Airways |