ജെറ്റ് എയർവേസിന് വിർജിൻ അറ്റ്‌ലാന്റിക്ക്, ഡെൽറ്റ വിമാനക്കമ്പനികളുമായി കോഡ്‌ഷെയർ ധാരണ

Posted on: November 1, 2016

jet-airways-airbus-a330-200

കൊച്ചി : ജെറ്റ് എയർവേസും ഡെൽറ്റ എയർലൈൻസും വിർജിൻ അറ്റ്‌ലാന്റിക്കും തമ്മിൽ കോഡ്‌ഷെയർ കരാർ. ണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി ഇന്ത്യയിലെയും യുഎസിലെയും പ്രധാന ഡെസ്റ്റിനേഷനുകളിലേക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനു കരാർ സഹായിക്കും.

ജെറ്റ് എയർവേസ് യാത്രക്കാർക്ക് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു ഡെൽറ്റ എയർലൈൻസ് സർവീസ് നടത്തുന്ന അറ്റ്‌ലാന്റ, ബോസ്റ്റൺ, ഡെട്രോയ്റ്റ്, മിനിയാപ്പോലീസ്, ന്യൂയോർക്ക്, ഫിലാഡൽഫിയ, പോർട്ട്‌ലാൻഡ്, സോൾട്ട് ലേക്ക് സിറ്റി, സീയാറ്റിൽ എന്നീ ഒമ്പതു യുഎസ് ഡെസ്റ്റിനേഷനുകളിലേക്കും കണക്ഷൻ ഫ്‌ളൈറ്റ് ലഭിക്കും.

ഡെൽറ്റ, വിർജിൻ അറ്റ്‌ലാന്റിക് ഉപഭോക്താക്കൾക്ക് ഹീത്രൂവിൽനിന്നു ഇന്ത്യയിലേക്കുള്ള ജെറ്റ് എയർവേസിന്റെ മുംബൈ, ഡൽഹി ഫ്‌ളൈറ്റുകളിൽ കണക്ഷൻ ലഭിക്കും. അവിടെ നിന്ന് ഇന്ത്യയിലെ 20 സ്ഥലങ്ങളിലേക്കു കോഡ്‌ഷെയർ കണക്ഷൻ ഫ്‌ളൈറ്റും ലഭിക്കും. അഹമ്മദാബാദ്, അമൃത്‌സർ, ബംഗലുരു, കോഴിക്കോട്, ചെന്നൈ, കൊച്ചി, കോയമ്പത്തൂർ, ഗോവ, ഹൈദരാബാദ്, ഇൻഡോർ, ജയ്പ്പൂർ, കൊൽകൊത്ത, ലക്‌നോ, മാംഗളൂർ, പൂനെ, തിരുവനന്തപുരം, വഡോധര എന്നിവിടങ്ങളിലേക്ക് ജെറ്റ് എയർവേസ് കണക്ഷൻ ലഭിക്കും.

ഡെൽറ്റ എയർലൈൻസുമായുള്ള കോഡ്‌ഷെയർ കരാർ വഴി ജെറ്റ് എയർവേസ് യാത്രക്കാർക്ക് ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം വഴി അമേരിക്കയിലെ 24 നഗരങ്ങളിൽ ഒരു പ്രയാസവും കൂടാതെ എത്തിച്ചേരാൻ സാധിക്കുമെന്ന് ജെറ്റ് എയർവേസ് വോൾടൈം ഡയറക്ടർ ഗൗരംഗ് ഷെട്ടി പറഞ്ഞു.