ജോഹന്നാസ്‌ബെർഗിലേക്ക് എ-380 സർവീസുമായി എമിറേറ്റ്‌സ്

Posted on: August 1, 2016

Emirates-A-380-Big-a

ദുബായ് : എമിറേറ്റ്‌സ് അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതൽ ദുബായ് – ജോഹന്നാസ്‌ബെർഗ് സെക്ടറിൽ എ-380-800 സർവീസ് ആരംഭിക്കും. 426 ഇക്‌ണോമി ക്ലാസ് സീറ്റുകളുൾപ്പടെ 516 സീറ്റുകളാണ് എ-380 വിമാനത്തിലുള്ളത്.

ഇപ്പോൾ ബോയിംഗ് 777 എയർക്രാഫ്റ്റ് ഉപയോഗിച്ച് പ്രതിദിനം നാല് സർവീസുകളാണ് ജോഹന്നാസ്‌ബെർഗിലേക്ക് നടത്തുന്നത്. ഇപ്പോൾ 40 ൽപ്പരം ഡെസ്റ്റിനേഷനുകളിലേക്ക് എമിറേറ്റ്‌സിന് എ-380 സർവീസുണ്ട്.