ജെറ്റ് എയർവേസിന്റെ ഗൾഫ് ഫ്‌ളൈറ്റുകളിൽ കേരള വിഭവങ്ങൾ

Posted on: July 7, 2016

Jet-airways-economy-class-m

കൊച്ചി : ജെറ്റ് എയർവേസിന്റെ ഗസ്റ്റ് ഫസ്റ്റ് പദ്ധതിയനുസരിച്ച് കേരളത്തിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര ഫ്‌ളൈറ്റുകളിൽ കേരള വിഭവങ്ങൾ വിളമ്പും. കൊച്ചി, കോഴിക്കോട്, തിരുവന്തപുരം എന്നിവിടങ്ങളിൽ നിന്നു അബുദാബി, ദമാം, ദുബായ്, ദോഹ, മസ്‌കറ്റ്, ഷാർജ തുടങ്ങിയ നഗരങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകളിലാണ് കേരള വിഭവങ്ങൾ വിളമ്പുന്നത്.

ടൊമാറ്റോ ഒനിയൻ സാമ്പാർ, കത്തിരിക്ക കൂട്ട്, അവിയൽ, തേങ്ങാപ്പാൽ ചേർത്ത കോഴിക്കറി, വറുത്തരച്ച കോഴിക്കറി, പാൻ ഫ്രൈഡ് ചിക്കൻ പിക്കാറ്റ, തലശേരി ചിക്കൻ ബിരിയാണി, മലബാർ ചിക്കൻ ബിരിയാണി തുടങ്ങിയവയാണ് മെനുവിൽ സ്ഥാനം പിടിക്കുന്നതെന്ന് ജെറ്റ് എയർവേസ് പ്രോഡക്ട് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് ജയരാജ് ഷണ്മുഖൻ അറിയിച്ചു.

നിലവിലെ സ്റ്റാൻഡാർഡ് മീൽസിന്റെ സ്ഥാനത്താണ് പുതിയ മെനു സ്ഥാനം പിടിക്കുന്നത്. ഇതോടെ കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള യാത്രയിൽ ജെറ്റ് എയർവേസ് അതിഥികൾക്കു നവ്യമായ ഭക്ഷണാനുഭവമാണ് ലഭിക്കുകയെന്നും ഷണ്മുഖൻ പറഞ്ഞു.