ടൈഗർ എയറിൽ മൺസൂൺ ഓഫർ

Posted on: May 31, 2016

Tiger-air-Big

കൊച്ചി : ടൈഗർ എയറിൽ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 8,999 രൂപയുടെ മൺസൂൺ ടിക്കറ്റ് ഓഫർ. ഈ ഓഫർ പ്രകാരം ജൂൺ 5 വരെ www.tigerair.com -ൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഈ വർഷം ജൂലൈ 11 നും ഒക്‌ടോബർ 5 നും മധ്യേയാണ് യാത്രാകാലാവധി.

ഈ ഓഫറിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ സിംഗപ്പൂർ കുറഞ്ഞ ചെലവിൽ സന്ദർശിക്കാനുള്ള അവസരം നൽകുകയാണെന്ന് ടൈഗർ എയർ ചീഫ് കമേഴ്‌സ്യൽ ഓഫീസർ ലെസ്‌ലി തങ്ക് പറഞ്ഞു. കൊച്ചി, ഹൈദരാബാദ്, ബംഗലുരു, ലക്‌നോ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നായി പ്രതിവാരം 35 സർവീസുകളാണ് ടൈഗർ എയറിനുള്ളത്.