ടൈഗർ എയർ ടിക്കറ്റ് ഓഫർ

Posted on: July 7, 2015

Tiger-Air--Bigകൊച്ചി : അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ടൈഗർ എയർ 50 ശതമാനം ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. കൊച്ചി, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, ട്രിച്ചി എന്നീ നഗരങ്ങളിൽ നിന്ന്
ഇന്നു മുതൽ ജൂലൈ 15 വരെ ബുക്ക് ചെയ്യുന്നവർക്കു മാത്രമെ ഓഫർ ലഭിക്കുകയുള്ളു. 2015 ഓഗസ്റ്റ് 4 മുതൽ നവംബർ 6 വരെയാണ് യാത്രാകാലാവധി. .

സിംഗപ്പൂരിന്റെ സുവർണ ജൂബിലിയും ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ 50-ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ടൈഗർ എയർ സിംഗപ്പൂർ ടൂറിസം ബോർഡുമായി ചേർന്ന് ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള നിരക്ക് 3999 രൂപയിൽ തുടങ്ങുന്നു. സിംഗപ്പൂരിൽ പോയി മടങ്ങുന്നതിനുള്ള ആകെ ടിക്കറ്റ് നിരക്ക് 8999 രൂപയായിരിക്കും. ഈ ആനുകൂല്യത്തിനായി മേൽപറഞ്ഞ തീയതിക്കകം www.tigerair.com മുഖേന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്.

സുവർണ ജൂബിലി പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കിലെ കിഴിവിന് പുറമെ രണ്ട് ദിവസത്തേക്ക് ഹോട്ടൽ ബുക്ക് ചെയ്താൽ മൂന്നാം ദിവസം സൗജന്യ താമസം, ഷോപ്പിംഗ് ഡിസ്‌കൗണ്ട് തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങളാണ് സിംഗപ്പൂർ ഒരുക്കുന്നത്. കഴിഞ്ഞവർഷം 943,000 പേർ ഇന്ത്യയിൽ നിന്നും സിംഗപ്പൂർ സന്ദർശിച്ചു.