വേനലവധി ആസ്വദിക്കാൻ ടൈഗർഎയർ, സ്‌കൂട്ട് ഓഫർ

Posted on: February 21, 2017

കൊച്ചി : മധ്യവേനലവധിക്കാലത്ത് സിംഗപ്പൂർ, മെൽബൺ, സിഡ്‌നി, പെർത്ത്, ഗോൾഡ് കോസ്റ്റ്, കുലാലംപൂർ, ജക്കാർത്ത, ബാലി, മനില തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സിംഗപ്പൂർ എയർലൈൻസിന്റെ ഭാഗമായ ടൈഗർ എയറും സ്‌കൂട്ടും കുറഞ്ഞ ചെലവിൽ അവസരമൊരുക്കുന്നു.

മാർച്ച് 1 മുതൽ ഒക്‌ടോബർ 28 വരെ യാത്ര ചെയ്യുന്നതിനായി ഫെബ്രുവരി 20 നും മാർച്ച് 2 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമാകും. കൊച്ചിക്ക് പുറമെ ടൈഗർഎയർ സർവീസുള്ള ബംഗലുരു, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, അമൃതസർ, ലക്‌നോ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കുറഞ്ഞ നിരക്കിൽ യാത്ര സാദ്ധ്യമാണ്. ടൈഗർ എയർ (www.tigerair.com ), സ്‌കൂട്ട് (www.flyscoot.com) വെബ്‌സൈറ്റുകളിലൂടെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.

കൊച്ചിയിൽ നിന്ന് സിംഗപ്പൂർ, മെൽബൺ, സിഡ്‌നി, പെർത്ത്, ഗോൾഡ് കോസ്റ്റ്, ക്വാലാലംപൂർ, ജക്കാർത്ത, ബാലി, മനില, സെബു എന്നിവിടങ്ങളിലേക്ക് യഥാക്രമം 6,699 രൂപ, 15,599 രൂപ, 15,599 രൂപ, 12,899 രൂപ, 14,199 രൂപ, 7,099 രൂപ, 7,499 രൂപ, 9,199 രൂപ, 10,199 രൂപ, 10,499 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ടൈഗർഎയറും സ്‌കൂട്ടും ചേർന്ന് ഇന്ത്യയിൽ നിന്ന് 50 പ്രതിവാര സർവീസുകളാണ് നടത്തി വരുത്. സ്‌കൂട്ട് ചെന്നൈ, അമൃതസർ, ജയ്പൂർ, നഗരങ്ങളിൽ നിന്നും സർവീസ് നടത്തുന്നു. ഉയർന്ന നിരക്കിൽ സ്‌കൂട്ട്ബിസ് എന്ന സർവീസും സ്‌കൂട്ട് ലഭ്യമാക്കുന്നുണ്ട്. ആഢംബര സൗകര്യങ്ങൾ, ഭക്ഷണം, പാനിയങ്ങൾ, സ്‌കൂട്ട് ടിവി എന്നിവ സ്‌കൂട്ട്ബിസ് ഓഫറുകളിൽപെടുന്നു. ഇന്ത്യക്കാരുടെ വേനലവധിക്കാലം അവിസ്മരണീയമാക്കുകയാണ് ടൈഗർ എയറിന്റേയും സ്‌കൂട്ടിന്റെയും ലക്ഷ്യമെന്ന് ചീഫ് കമേഴ്‌സ്യൽ ഓഫീസർ ലെസ്ലി തംഗ് പറഞ്ഞു.

TAGS: BISCOOT | Scoot | Tiger Air |