ഐസിഐസി ബാങ്ക് കാർഡുടമകൾക്ക് ടൈഗർ എയർ ടിക്കറ്റ് ഓഫർ

Posted on: December 22, 2015

Tiger-airways-airbus-A320-2

കൊച്ചി : ക്രിസ്മസ് പ്രമാണിച്ച് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാർഡുടമകൾക്കായി ടൈഗർ എയർ ആകർഷകമായ ടിക്കറ്റ് ഓഫർ അവതരിപ്പിച്ചു. കൊച്ചിയിൽ നിന്ന് സിംഗപ്പൂരിലേക്കും തിരിച്ച് ഇങ്ങോട്ടും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു വശത്തേക്കുള്ള നിരക്കായ 6,999 രൂപ നൽകിയാൽ മതി. എയർപോർട്ട് ടാക്‌സും മറ്റും പുറമെ നൽകണം.

അടുത്ത ജനുവരി 17 നും ഏപ്രിൽ 15 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ജനുവരി മൂന്നിന് മുമ്പ് www.tigerair.com/promo/icici എന്ന വെബ് സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഐസിഐസിഐ ബാങ്ക് കാർഡുടമകൾക്കാണ് ഓഫർ ലഭ്യമാകുന്നത്. ബംഗലുരു, ചെന്നൈ, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി, ലക്‌നോ എന്നീ കേന്ദ്രങ്ങളിൽ നിന്നു സിംഗപ്പൂരിലേക്ക് യാത്രചെയ്യുമ്പോഴും ഓഫർ ബാധകമാണെന്ന് ടൈഗർ എയർ ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ടി.കെ. ചുവാൻ പറഞ്ഞു.

ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാർഡുടമകളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ അനുഭവമായിരിക്കും ടൈഗർ എയർ ഒരുക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സഭർവാൾ പറഞ്ഞു.