ടൈഗർ എയർ ടിക്കറ്റ് ഓഫർ

Posted on: September 29, 2015

Tiger-Air--Big

കൊച്ചി : ഉത്സവകാലം പ്രമാണിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ടൈഗർ എയർ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഈ വർഷം നവംബർ 1 നും 2016 മാർച്ച് 23 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി സെപ്റ്റംബർ 28 മുതൽ ഒക് ടോബർ 8 വരെ www.tigerair.com ലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കൊച്ചി, ബംഗലുരു, ചെന്നൈ, ഹൈദരാബാദ്, തിരുച്ചിറപ്പിള്ളി, ലക്‌നോ എന്നിവിടങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്ക്പ്രതിവാരം 41 സർവീസുകളാണ് ടൈഗർ എയർ നടത്തിവരുന്നത്. ബാലി, ബങ്കോക്ക്, ഹോങ്കോംഗ്, ജക്കാർത്ത, കോലാലംപൂർ, മനില, പെർത്ത്, തായ്‌പെ എന്നിവിടങ്ങളിലേക്ക് സിംഗപ്പൂരിൽ നിന്ന് കണക്ഷൻ സർവീസുകളും ലഭ്യമാക്കുന്നു. കൂടാതെ സ്‌കൂട്ടുമായി സഹകരിച്ച് സിഡ്‌നി, ഗോൾഡ് കോസ്റ്റ് തുടങ്ങി 11 കേന്ദ്രങ്ങളിലേക്ക് പ്രതിവാരം 50 സർവീസുകളും നടത്തുന്നു.

ഉത്സവകാലം തുടങ്ങിയതോടെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന അനുഭവപ്പെടുന്നുണ്ടെന്ന് ടൈഗർ എയർ സിംഗപ്പൂർ ഡയറക്ടർ (സെയിൽസ് ആന്റ് മാർക്കറ്റിംഗ്) തേ യിക് ചുവാൻ പറഞ്ഞു. ഇന്ത്യ ടൈഗർ എയറിന്റെ സുപ്രധാന വിപണിയാണ്. ഇന്ത്യൻ യാത്രക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ കണക്കിലെടുത്താണ് നിരക്കിൽ ഗണ്യമായ കുറവ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.