സൗദി എയർപോർട്ടുകൾ അടുത്തവർഷം സ്വകാര്യവത്കരിക്കും

Posted on: November 16, 2015

Saudi-Airport-Baggage-colle

റിയാദ് : സൗദി അറേബ്യ അടുത്തവർഷം എയർപോർട്ടുകളും അനുബന്ധ സേവനങ്ങളും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു. എണ്ണവില കുറഞ്ഞ സാഹചര്യത്തിൽ സർക്കാരിന്റെ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമാണ് സ്വകാര്യവത്കരണ നീക്കം.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ കയറ്റുമതി രാജ്യമായ സൗദിയുടെ ബജറ്റിൽ എണ്ണവിലയിലെ ഇടിവ് 100 ബില്യൺ ഡോളറിന്റെ കുറവുണ്ടാക്കിയേക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. 2020 ഓടെ വ്യോമയാനമേഖല പൂർണമായും സ്വകാര്യവത്കരിക്കാനാണ് സൗദിഅറേബ്യയുടെ ലക്ഷ്യം.

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ആയിരിക്കും ആദ്യം സ്വകാര്യവത്കരിക്കുന്നത്. തുടർന്ന് ഘട്ടംഘട്ടമായി നാല് ഇന്റർനാഷണൽ എയർപോർട്ടുകളുൾപ്പടെ 27 എയർപോർട്ടുകളും സ്വകാര്യവത്കരിക്കും.