ഹോണ്ട അമേസിന്റെ സ്‌പെഷൽ പതിപ്പ് പുറത്തിറക്കി

Posted on: October 19, 2020

കൊച്ചി: ഉത്സവകാല സീസണിനോടനുബന്ധിച്ച് അമേസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പ്രഖ്യാപിച്ച് ഹോണ്ട. സെഡാന്‍ ഹോണ്ട അമേസ് കുടുംബത്തില്‍ ആകര്‍ഷകമായ സവിശേഷതകളോടെ ആയിരിക്കും സ്‌പെഷ്യല്‍ എഡിഷന്‍ എത്തുക.

എസ് ഗ്രേഡില്‍ എം.ടി., സി.വി.ടി. വേര്‍ഷനില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനില്‍ വാഹനം ലഭ്യമാകും. ഏഴു ലക്ഷം രൂപ മുതല്‍ 9.10 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില.

TAGS: Honda Amaze |