ഹോണ്ട അമേസിന്റെ വില്പന 50,000 പിന്നിട്ടു

Posted on: October 24, 2018

കൊച്ചി : ഹോണ്ട അമേസിന്റെ വില്പന അഞ്ച് മാസത്തിനുള്ളില്‍ 50,000 യൂണിറ്റ് പിന്നിട്ടു. ഈ വര്‍ഷം മേയിലാണ് അമേസിന്റെ പരിഷ്‌കരിച്ച മോഡല്‍ വിപണിയില്‍ എത്തിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ – സെപ്റ്റംബര്‍ പാദത്തിലെ ഹോണ്ടയുടെ മൊത്ത വില്പനയില്‍ 50 ശതമാനവും അമേസ് ആയിരുന്നു. ഹോണ്ടയുടെ ഏറ്റവും വേഗത്തില്‍ 50,000 യൂണിറ്റ് വില്പന നേടുന്ന മോഡലും അമേസ് തന്നെ.

1.2 ലിറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഐ ഡിടെക് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്. പെട്രോള്‍ പതിപ്പിന് 5.59 ലക്ഷം രൂപ മുതലും ഡീസല്‍ പതിപ്പിന് 6.69 ലക്ഷം രൂപ മുതലുമാണ് എക്‌സ് ഷോറൂം വില.

TAGS: Honda | Honda Amaze |