അമേസ് ഓട്ടമാറ്റിക് ഉയര്‍ന്ന വേരിയന്റില്‍

Posted on: April 24, 2019

ന്യൂഡല്‍ഹി : ഹോണ്ട കാര്‍സ് കോംപാക്ട് സെഡാന്‍ ആയ അമേസിന് ഏറ്റവുമുയര്‍ന്ന വിഎക്‌സ് വേരിയന്റിലും ഓട്ടമാറ്റിക് ഗിയര്‍ സംവിധാനം ഏര്‍പ്പെടുത്തി.

സിവിടി ഓട്ടമാറ്റിക് സംവിധാനമുള്ള പെട്രോള്‍ മോഡലിന് 8.56 ലക്ഷം രൂപ,  ഡീസലിന് 9.56 ലക്ഷം രൂപ എന്നിങ്ങനെയാണു ഡല്‍ഹി ഷോറൂം വില. റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളുണ്ട്.

TAGS: Honda Amaze |