ഹോണ്ട അമേസിന്റെ വില്പന നാല് ലക്ഷം കടന്നു

Posted on: August 19, 2020

കൊച്ചി : ഹോണ്ട അമേസിന്റെ വില്പന നാല് ലക്ഷം കടന്നു. ഏഴു വര്‍ഷം കൊണ്ടാണ് ഹോണ്ട 
ഈ നേട്ടം സ്വന്തമാക്കിയത്. 2013-ലാണ് അമേയ്‌സ് ആദ്യമായി വിപണിയിലെത്തുന്നത്.

അമേസ് ഇതുവരെ വാങ്ങിയതില്‍ 42 ശതമാനം പേരും ആദ്യമായി കാര്‍ സ്വന്തമാക്കുന്നവരായിരുന്നുവെന്ന് ഹോണ്ട കാര്‍സ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ (സെയില്‍സ്ആന്‍ഡ് മാര്‍ക്കറ്റിംഗ്) രാജേഷ് ഗോയല്‍ പറഞ്ഞു. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും അമേസ് ലഭ്യമാണ്. മാനുവൽ ഗിയര്‍ ട്രാന്‍സ്മിഷനുപുറമെ സി വി ടി (ഓട്ടോമാറ്റിക്) മോഡലുമുണ്ട്.

TAGS: Honda Amaze |