വെസ്പ ഫെയ്‌സ് ലിഫ്റ്റ്, അപ്രീലിയ സ്റ്റോം വിപണിയില്‍

Posted on: July 25, 2020

 

കൊച്ചി : വെസ്പ വിഎക്‌സ്എല്‍, എസ്എക്‌സ്എല്‍ ഫെയ്‌സ് ലിഫ്റ്റ് 2020, അപ്രീലിയ സ്റ്റോം എന്നീ മോഡുകള്‍ പിയാജിയോ, ഇന്ത്യ വിപണിയിലെത്തിച്ചു. ഡിസ്‌ക് ബ്രേക്ക്, ഡിജിറ്റല്‍ ക്ലസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌പോര്‍ട്ടി സൂകൂട്ടറാണ് അപ്രീലിയ സ്റ്റോം. 125 സിസി, 150 സിസിബിഎസ് 6 എഞ്ചിനുകളോടൊപ്പമാണിത് എത്തുന്നത്.

മോണോകോക്ക് ഫുള്‍ സ്റ്റീല്‍ ബോഡി, മൂന്നു കോട്ട് ബോഡി നിറം, ട്വിന്‍ പോട്ട് കാലിപര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവ വെസ്പ വിഎക്‌സ്എല്‍, എസ്എക്‌സ്എല്‍ ശ്രേണിയുടെ സവിശേഷതയാണ്.

പുതിയ മോഡലുകള്‍ക്കായി കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം. 1000 രൂപ നല്‍കി വെസ്പ, അപ്രീലിയ സ്‌കൂട്ടറുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ 2000 രൂപയുടെ ഓണ്‍ലൈന്‍ ആനുകൂല്യങ്ങളും ലഭിക്കും. ഏറ്റവുമടുത്ത വെസ്പ, അപ്രീലിയ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് സ്വീകരിക്കും.