ആകര്‍ഷകമായ ഇന്റീരിയറോടെ നിസാൻ മാഗ്നൈറ്റ്

Posted on: August 5, 2020

കൊച്ചി : നിസാൻ മാഗ്‌നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ഡാഷ്ബോര്‍ഡും ക്യാബിന്‍ സ്പെയ്സും എടുത്ത് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നിസ്സാന്‍ മാഗ്നൈറ്റ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. നിസാൻ
എസ് യു വി ചരിത്രത്തിലെ പരിണാമ കുതിപ്പാണ് നിസാൻ മാഗ്‌നൈറ്റ് കണ്‍സെപ്റ്റ്. ബാഹ്യഭാഗത്തേപോലെ തന്നെ വാഹനത്തിന്റെ ഇന്റീരിയറുകളും പ്രീമിയം-നെസ്, റൂമിനെസ് എന്നിവ എടുത്തുകാണിക്കുന്നു.

മികച്ച സാങ്കേതികവിദ്യയില്‍ എത്തുന്ന മാഗ്നൈറ്റ് ഈ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ വാഹനമായിരിക്കും.’ നിസാൻ മോട്ടോര്‍ ഇന്ത്യ മാനേജിംഗ്  ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിസാന്റെ എസ് യു വി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിക്കുന്നത്. സ്‌റ്റൈലിഷ് ഡിസൈനോടുകൂടി നാളത്തെ യാത്രക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് നിസാൻ മാഗ്‌നൈറ്റ് കണ്‍സെപ്റ്റ്. വാഹനത്തിന്റെ കരുത്ത് ഉപഭോക്താവിന്റെ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു.

TAGS: Nissan Magnite |