ഏപ്രിൽ മുതൽ കാർ വില കൂടും

Posted on: March 24, 2021

മുംബൈ: ഏപ്രില്‍ മുതല്‍ രാജ്യത്ത് കാറുകളുടെ വില വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതക്കാളയ മാരുതിയും, നിസാന്‍ ഇന്ത്യയും ഇതോടകം വില വര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു.

മലിനീകരണ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും ലഭ്യതക്കുറവു മാണ് വിലവര്‍ധനയ്ക്ക കാരണമായി കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇതുമൂലം കമ്പനികളുടെ ചെലവ് വന്‍തോതില്‍ വര്‍ധിച്ചതായി ഇവര്‍ പറഞ്ഞു. ജനുവരിയില്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരുന്നെങ്കിലും ചെലവ് കുറയ്ക്കാനായില്ലെന്നു കമ്പനികള്‍ പറഞ്ഞു. വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതമായേക്കുകയാണെന്നു കമ്പനികള്‍ വ്യക്തമാക്കി. മോഡലുകള്‍ക്കനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

 

TAGS: Nissan Magnite |