ടാറ്റാ മോട്ടോഴ്‌സ് വാറന്റി നീട്ടി നല്‍കി

Posted on: April 22, 2020

കൊച്ചി : കോവിഡ് -19 പശ്ചാത്തലത്തില്‍ ടാറ്റാ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങള്‍ക്കുള്ള വാറന്റി നീട്ടി നല്‍കി.

ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ മുമ്പ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള സൗജന്യ സേവനങ്ങള്‍ രണ്ടു മാസത്തേക്കുകൂടി നീട്ടുകയായിരുന്നു. അതോടൊപ്പം ഈ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്ന എല്ലാവര്‍ക്കും വാറന്റി കാലയളവും, സുരക്ഷ എഎംസിയും രണ്ടു മാസത്തേക്കു നീട്ടിയിട്ടുണ്ട്. കൂടാതെ ട്രക്കുകള്‍ക്കായി ടാറ്റാ മോട്ടോഴ്‌സ് ഹെല്‍പ്പ്‌ലൈന്‍, ടാറ്റ് സപ്പോര്‍ട്ട് 18002097979 എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

TAGS: Tata Motors |