ഓട്ടോ എക്‌സ്‌പോയ്ക്ക് തുടക്കമായി

Posted on: February 5, 2020

ന്യൂഡൽഹി : ഏഷ്യയിലെ രണ്ടാമത്തെ വലിയ വാഹന മേളയായ ഓട്ടോ എക്‌സ്‌പോയുടെ 15 ാമത് എഡീഷന് തുടക്കമായി. മഹീന്ദ്ര കെയുവി, എക്‌സ് യുവി 300 എന്നിവയുടെ ഇലക് ട്രിക്ക് മോഡലാണ് ഇന്നത്തെ ആകർഷണം. കിയ കാർണിവലും ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ അവതരിപ്പിക്കപ്പെട്ടു.

ഇത്തവണ അമ്പതോളം പുതിയ വണ്ടികൾ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. കൺസെപ്റ്റ് വാഹനങ്ങൾക്കു പുറമെയാണിത്. എക്‌സ്‌പോയ്ക്കു മുന്നോടിയായി ഫോക്‌സ് വാഗൺ സ്‌കോഡ ടീം പുതിയ വാഹനങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബി. എം. ഡബ്യൂ, ജാഗ്വാർ ലാൻഡ് റോവർ, ഹോണ്ട, ടൊയോട്ട, ജീപ്പ് ലക്‌സസ്, വോൾവോ എന്നിവ ഇത്തവണ വിട്ടുനിൽക്കുകയാണ്.

മാരുതി സുസുക്കി 17 കാറുകളാണ് പുറത്തിറക്കുന്നത്. ആദ്യ വൈദ്യുത എസ്.യു.വി.യായ ഫ്യൂച്ചറോ ഇആയിരിക്കും പ്രധാന ആകർഷണം. പെട്രോൾ എൻജിനുമായി ബ്രെസ, ജിപ്‌സിക്ക് ബദലായി ജിംനി എന്നിവയും പ്രതീക്ഷകളാണ്.

ഹ്യുണ്ടായിയുടെ ജനപ്രിയ എസ്. യു. വി. ക്രെറ്റയുടെ പുതുമോഡൽ ഇവിടെ ഇറക്കും. നിയോസിന് പുതിയ വൺ ലിറ്റർ ടർബോ എൻജിന്റെ കരുത്ത് നൽകിയായിരിക്കും എത്തുന്നത്.