തിരുവനന്തപുരത്ത് മെഴ്സിഡീസ്-ബെൻസ് സർവീസ് ക്ലിനിക്ക്

Posted on: December 8, 2019

 

തിരുവനന്തപുരം : മെഴ്സിഡീസ്-ബെൻസ് ഇന്ത്യയും രാജശ്രീ മോട്ടോഴ്സും ചേർന്ന് തിരുവനന്തപുരത്തെ സർവീസ് കേന്ദ്രത്തിൽ സർവീസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. സർവീസ് ക്ലിനിക്കിലൂടെ മെഴ്സിഡീസ്-ബെൻസ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരുമായി വിനിമയം നടത്താൻ അവസരം ലഭിക്കും. ഡിസംബർ 10 മുതൽ 12വരെ തീയതികളിലായിരിക്കും ക്ലിനിക്ക്.

മെഴ്സിഡീസ്-ബെൻസിന്റെയും രാജശ്രീ മോട്ടോഴ്സിന്റെയും ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ പ്രതിഫലനമാണ് ക്ലിനിക്കെന്നും അഭിമാനകരമായ ഉടമസ്ഥാവകാശം അനുഭവിക്കുവാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും ഈ ദൗത്യത്തിലൂടെ ആഢംഭര കാർ വ്യവസായത്തിൽ നാഴികക്കല്ലുകുറിക്കുകയാണെന്നും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി ഉറപ്പിക്കുകയാണെന്നും രാജശ്രീ മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ എസ്. ശിവകുമാർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം കൊച്ചുവേളിയിലെ വ്യവസായ വികസന മേഖലയിലെ രാജശ്രീ മോട്ടേഴ്സ് വിൽപ്പനാനന്തര സേവന കേന്ദ്രം സന്ദർശിക്കുകയോ +917034099444 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം. തിരുവനന്തപുരം മുട്ടത്തറ, ഐഒസി പമ്പിനു സമീപം എൻഎച്ച് ബൈപ്പാസ് റോഡിലാണ് സെയിൽസ് ഷോറൂം.