സര്‍വീസ് തുകയ്ക്ക് മാസത്തവണ സംവിധാനവുമായി മെഴ്‌സിഡീസ്

Posted on: July 27, 2020

കൊച്ചി : മെഴ്‌സിഡിസ് ബെന്‍സ് കാര്‍ സര്‍വീസ് തുകയ്ക്ക് മാസത്തവണ സൗകര്യം (ഇഎംഐ) ഏര്‍പ്പെടുത്തി. ഉപയോക്താവ് സര്‍വീസ് സെന്റര്‍ സന്ദര്‍ശിക്കേണ്ടാത്ത പൂര്‍ണ ഡിജിറ്റല്‍ സംവിധാനവും അവതരിപ്പിച്ചതായി കസ്റ്റമര്‍ സര്‍വീസ് മേധാവി ശേഖര്‍ ഭിഡെ അറിയിച്ചു.

വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളുമായി സഹകരിച്ചാണ് ഇഎംഐ പദ്ധതി. 12 മാസത്തവണകള്‍ വരെ ലഭിക്കും. സാധാരണ സര്‍വീസിനും റിപ്പയറിനും ഇതു ബാധകമാണ്. സര്‍വീസ് ബുക്ക് ചെയ്യാനും കാര്‍ വീട്ടില്‍ നിന്നു കൊണ്ടുപോകുന്നതുമുതല്‍ തിരിച്ചെത്തിക്കുന്നതുവരെയുള്ള പൂര്‍ണ സ്റ്റാറ്റസ് അപ്പപ്പോള്‍ അറിയാനും സൗകര്യമുള്ളതാണ്. വെഹിക്കിള്‍ ഡിജിറ്റല്‍ റിസപ്ഷന്‍ സിസ്റ്റം വാട്‌സാപ് വഴിയും വിവരങ്ങള്‍ ലഭിക്കും.

പൂര്‍ണ അണുവിമുക്ത അന്തരീഷ്ം ഉറപ്പാക്കിയാണ് കാര്‍ കൈകാര്യം ചെയ്യുക. ഇതിനായി പ്രത്യേക തുക ഈടാക്കില്ലെന്നും ശേഖര്‍ ഭിഡെ പറഞ്ഞു. മെഴ്‌സിഡീസിന്റെ കാര്‍ പരിപാലന അണുനശീകരണ ഉത്പന്നങ്ങള്‍ മറ്റ് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Mercedes-Benz |