എക്കാലത്തേയും ഉയര്‍ന്ന വില്പനയുമായി മെഴ്‌സിഡസ് ബെന്‍സ

Posted on: April 15, 2024

കൊച്ചി : മമേഴ്‌സിഡസ് ബെന്‍സ് എക്കാലത്തേയും ഉയര്‍ന്ന വില്പ്പനയാണ് മേഴ്‌സിഡീസ് ബെന്‍സ് രേഖപ്പെടുത്തിയത്. 2023 24 സാമ്പത്തിക വര്‍ഷത്തില്‍ 18,123 വാഹനങ്ങളാണ് മെഴ്‌സിഡീസ് ബെന്‍സ് വില്‍പ്പന നടത്തിയത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനമാണ് വളര്‍ച്ച. ആദ്യ ത്രൈമാസത്തില്‍ 5412 വാഹനങ്ങള്‍ വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ അപേക്ഷിച്ച് 15 ശതമാനം അധിക വില്പ്പനയാണുണ്ടായത്.

2024ല്‍ ഒന്‍പത് പുതിയ മോഡലുകള്‍ ഇറക്കുന്ന ബെന്‍സ് രണ്ടാം ത്രൈമാസത്തില്‍ മൂന്ന് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും 4 പുതിയടോപ്പ് എന്‍ഡ് വെഹിക്കളുകളും പുറത്തിറ പെര്‍ഫോമന്‍സ്‌കാര്‍ ഡ്രൈവിംഗ് സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിനും ഏറ്റവും പുതിയ എഎംജികള്‍ പരീക്ഷിക്കുന്നതിനും എഎംജി ബ്രാന്‍ഡ് അനുഭവം ആസ്വദിക്കുന്നതിനുമായി നൂതനമായ ‘എഎംജി സ്പീഡ് സിറ്റി’ സൃഷ്ടിക്കാന്‍ മെഴ്‌സിഡസ് ബെന്‍സ് ലോകോത്തര എംഎആര്‍ 20എക്‌സ ലക്ഷ്വറി ഡീലര്‍ഷിപ്പുകള്‍ ന്യൂഡല്‍ഹിയിലും മുംബൈയിലും ആരംഭിക്കും.

നിലവിലുള്ള 25 സൗകര്യങ്ങള്‍ അന്താരാഷ്ട്ര തലത്തിലുള്ള എംഎആര്‍ 20 എക്‌സ് നിലവാരത്തിലേക്ക് മാറ്റും. ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാസവും എക്കാലത്തെയും ഉയര്‍ന്ന പാദവും എക്കാലത്തെയും മികച്ച സാമ്പത്തിക വര്‍ഷവും നേടാനായത് ഉപഭോക്തൃ വിശ്വാസത്തിലൂടെയാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായസന്തോഷ് അയ്യര്‍ പറഞ്ഞു.

 

TAGS: Mercedes-Benz |