ട്രൈബര്‍ രണ്ടുമാസത്തിനുള്ളില്‍ വിറ്റത് 10,000 കാറുകള്‍

Posted on: November 9, 2019

മുബൈ : അവതരിപ്പിച്ച് രണ്ടു മാസത്തിനുള്ളില്‍ 10,000 റെനോ ട്രൈബര്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുംബൈ ബെഞ്ച്മാര്‍ക്ക് മോട്ടോഴ്‌സിലായിരുന്നു 10,001 -ാ മത്തെ ട്രൈബറിന്റെ ഡെലിവറി.

ഒക്ടോബറില്‍ മൊത്തം 11,516 കാറുകളാണ് കമ്പനി വിറ്റത്. 63 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബര്‍ വില്‍പനയെ അപേക്ഷിച്ച് നേടിയത്. ഏഴിപേര്‍ക്കു വരെ യാത്ര ചെയ്യാന്‍ കഴിയുന്ന നാലു മീറ്ററില്‍ താഴെയുള്ള വാഹനമാണ് ട്രൈബര്‍.