റെനോ ട്രൈബര്‍ അവതരിപ്പിച്ചു

Posted on: June 20, 2019

യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കളായ റെനോ കോംപാക്ട് മള്‍ടി-പര്‍പ്പസ് വാഹനമായ ടൈബര്‍ ന്യൂഡല്‍ഹിയില്‍ അവതരിപ്പിച്ചു. ആഗോള തലത്തിലെ അവതരണമാണ് ഇത്. റെനോയുടെ ഇന്ത്യ, ഫ്രാന്‍സ് ടീമുകള്‍ ഒരുമിച്ചാണ് ട്രൈബര്‍ വികസിപ്പിച്ചത്.

ചെന്നൈ പ്ലാന്റില്‍ നിര്‍മിക്കുന്ന ട്രൈബര്‍ 2019 രണ്ടാം പകുതിയില്‍ വില്പ്പനയ്‌ക്കെത്തും. ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍. ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന കാറാണ് ഇത്.  റെനോ 2022-ഓടെ ഇന്ത്യയിലെ കാര്‍ വില്പ്പന 40 ശതമാനം വര്‍ധിപ്പിച്ച് 50 ലക്ഷം യൂണിറ്റിലെത്തിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതനായി അടുത്ത മൂന്നു വര്‍ഷം വില്പ്പന രണ്ടു ലക്ഷം യൂണിറ്റുകളിലെത്തിക്കും.