റെനോ ട്രൈബറിന് എന്‍സിഎപി ഫോര്‍ സ്റ്റാര്‍ റേറ്റിംഗ്

Posted on: June 2, 2021

കൊച്ചി: ആഗോള കാര്‍ സുരക്ഷാ പരിശോധന ഏജന്‍സിയായ എന്‍.സി.എ.പി. റെനോ അള്‍ട്രാ മോ
ഡുലാര്‍ കാര്‍ ടൈബറിന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്ട്രാര്‍ റേറ്റിംഗും കുട്ടികളുടെ കാര്യ
ത്തില്‍ ത്രീ സ്റ്റാര്‍ റേറ്റിംഗും നല്‍കി.

2019 ഓഗസ്‌നില്‍ അവതരിപ്പിച്ച റെനോ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ റെഗുലേറ്ററി അതോറിറ്റികള്‍ നിശ്ചയിച്ചിട്ടുള്ള ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും ഇന്ത്യയിലെയും ഫ്രാന്‍സിലെയും റെനാ ടീമുകളുടെ സംയുക്ത പ്രോജക്റ്റിന്റെ ഫലമായ റെനോ ടൈബര്‍ ഇതിനകം തന്നെ വിജയകരമായ ഉത്പന്നമെന്ന സ്ഥാനം നേടുകയും ഉപ്‌ഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ടെന്നും റെനോ ഇന്ത്യ ഓപറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ടരാം മാമിലപ്പല്ലെ പറഞ്ഞു.

ആകര്‍ഷകമായി രൂപകല്പന ചെയ്ത കരുത്തുറ്റ, നാലു മീറ്ററില്‍ താഴെ ഏഴ് മുതിര്‍ന്നവരെ സുഖമായി ഉള്‍ക്കൊള്ളുന്ന വാഹനമാണ് റെനോ ടൈബര്‍. മൂല്യമുള്ള പാക്കേജിംഗിനൊപ്പം മികച്ച നിലവാരം, മോഡുലാരിറ്റി, ആകര്‍ഷകമായ ഡിസൈന്‍, ആധുനിക സവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് റെനോ ടെബറിനെ ഉപയോക്താക്കള്‍ വളരെയധികം വിലമതിക്കുന്നു.

ഗ്ലോബല്‍ എന്‍ സിഎപി കാഷ് ടെസ്റ്റുകളിലൂടെ റെനോീബറിന്റെ ശരീരഘടനയും മൊത്തത്തിലുള്ള സുരക്ഷയും വിലയിരുത്തി. നേരിട്ടുള്ള ഇടിയാണ് പരിശോധിച്ചത്. ഏഴുസുരക്ഷാ ഫീച്ചറുകള്‍ സ്മാന്‍ ഡേര്‍ഡായാണ് റെനോ ടെബര്‍ നിര്‍മിച്ചിരിക്കുന്നത്. മുന്തിയ വേരിയന്റുകളില്‍ നാല് എയര്‍ ബാഗുകളുമുണ്ട്.