റെനോ ട്രൈബർ വില്പന ഒരു ലക്ഷം കടന്നു

Posted on: March 1, 2022

കൊച്ചി : ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോള്‍ട്ടിന്റെ സെവന്‍ സീറ്റര്‍ കോംപാക്ട് എവിയായ സൈബറിന്റെ വില്പന ഒരു ലക്ഷം കടന്നു. 2019-ലാണ് ഇന്ത്യന്‍ വിപണിയില്‍ സൈബര്‍ അവതരിപ്പിച്ചത്.

കോവിഡ് മഹാമാരി ലോകമെങ്ങുമുള്ള വാഹന വിപണിയെ ഉലച്ചെങ്കിലും ഇന്ത്യന്‍ നിരത്ത് കീഴടക്കി ട്രൈബര്‍ മുന്നേറി. 2021ല്‍ ഫോര്‍ സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കി.

എല്‍ഇഡി ഡിആര്‍എല്‍ പ്രാജക്ടര്‍ ഹെഡ്മാന്, നാല് എയര്‍ ബാഗുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍ പ്ലേ ടച്ച് സ്‌ക്രീന്‍ സിസ്റ്റം, റിവേഴ്‌സ് ക്യാമറ, മടക്കിവച്ചും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള രണ്ടാം നിരയിലെ സീറ്റുകള്‍, 625 ലിറ്റര്‍ ബൂട്ട് സ്‌പേസ്,
പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് വിത്ത് സ്മാര്‍ട്ട് കീ തുടങ്ങി ന്യൂജന്‍ ഫീച്ചറുകള്‍ മുഴുവന്‍ കോര്‍ത്തിണക്കിയ ട്രൈബറിന്റെ വില തുടങ്ങുന്നത് 5.69 ലക്ഷം മുതലാണ്. ഒരു ലക്ഷംയൂണിറ്റുകള്‍ വിറ്റതിന്റെ ഭാഗമായി കമ്പനി ലിമിറ്റഡ് എഡിഷന്‍ മോഡലും പുറത്തിറക്കി.