മഹീന്ദ്ര ഥാർ ഫെസ്റ്റും ക്ലബ് ചലഞ്ചും കൊച്ചിയിൽ

Posted on: March 29, 2019

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൊച്ചിയിൽ ഥാർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഥാർ വാഹന ഉടമകളുടെയും ആരാധകരുടെയും സംഗമവേദിയാകുന്ന ഥാർ ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് മാർച്ച് പത്തിനാണ് നടക്കുക. രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തെ സിയാൽ കൺവൻഷൻ സെന്ററാണ് വേദി.

രാജ്യത്തെ ഏറ്റവും മികച്ച ഓഫ് റോഡ് മത്സരങ്ങളിലൊന്നായ ക്ലബ് ചലഞ്ചും ഥാർ ഫെസ്റ്റിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് മത്സരങ്ങളും ഥാറുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഥാർ പരേഡ്, ഫോർ വീൽ ഡ്രൈവ് എക്‌സ്പീരിയൻസ് സോൺ, മഹീന്ദ്രയുടെ പാരമ്പര്യം വെളിവാക്കുന്ന പ്രദർശനം, കസ്റ്റമൈസ് ചെയ്ത വാഹനങ്ങളുടെ പ്രദർശനം തുടങ്ങി ലൈവ് മ്യൂസിക് ഷോ വരെ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ക്ലബ് ചലഞ്ച് മത്സരത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 11 ഓഫ്‌റോഡ് ക്ലബുകൾ പങ്കെടുക്കും.

ബാംഗ്ലൂർ ഓഫ് റോഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ, ടീം ഇജംസ, എക്‌സ്ട്രീം റൈഡേഴ്‌സ് മോട്ടോർ സ്‌പോർട്‌സ് ക്ലബ് ഓഫ് മേഘാലയ, കേരള അഡ്വെഞ്ച്വർ സ്‌പോർട്‌സ് ക്ലബ്, കോട്ടയം ജീപ്പേഴ്‌സ്, ആർ ആൻഡ് ടി ഓട്ടോകാറ്റലിസ്റ്റ്, ടീം ഫ്‌ളൈവീൽ, കണ്ണൂർ റൈഡേഴ്‌സ് ആൻഡ് ഓഫ് റോഡേഴ്‌സ്, കണ്ണൂർ ജീപ്പേഴ്‌സ്, നോർത്തേൺ ഇന്ത്യ ഓഫ് റോഡ് ക്ലബ് എന്നിവ അതിൽ പെടുന്നു. മത്സരവിജയിയ്ക്ക് ബെസ്റ്റ് ഓഫ്‌റോഡിംഗ് ക്ലബ് പുരസ്‌കാരം ലഭിക്കും.