അധിക വാറൻഡിയുമായി ഫോക്‌സ്‌വാഗൺ

Posted on: September 1, 2018

കൊച്ചി : ഫോക്‌സ്‌വാഗൺ ചില മോഡലുകൾക്ക് അധിക വാറൻഡി അനുവദിക്കുന്നു. ഏഴു വർഷം വരെ പഴക്കമുള്ള, അല്ലെങ്കിൽ 125,000 കിലോമീറ്റർ പൂർത്തിയാക്കിയ നിലവിൽ അധിക വാറൻഡി നേടിയെടുത്തിട്ടുള്ളവയ്ക്ക് ഒരു വർഷത്തേക്ക് കൂടി വാറൻഡി നീട്ടി നൽകും.

കൂടാതെ കാലവർഷക്കെടുതിമൂലമുണ്ടായ അറ്റകുറ്റപ്പണിക്ക് കുറഞ്ഞ നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സർവീസ് വാല്യു പാക്കേജ് സ്വന്തമാക്കുന്ന കാറുടമകൾക്ക് 3എം ഇന്റീരിയർ എൻറിച്ച്‌മെന്റ് ട്രിറ്റ്‌മെന്റും 3 എം കാർ കെയർ ഉത്പന്നങ്ങളും സൗജന്യമായി ലഭിക്കും. സെപ്റ്റംബർ 1 മുതൽ 15 വരെ ഈ പാക്കേജ് ലഭ്യമാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഡയറക്ടർ സ്റ്റെഫൻ നാപ്പ് പറഞ്ഞു.

TAGS: Volkswagen |