മെഴ്‌സിഡസ് എഎംജി ജിഎൽഇ ലിമിറ്റഡ് എഡിഷൻ വിപണിയിൽ

Posted on: May 25, 2018

കൊച്ചി : മെഴ്‌സിഡസ് എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെ  ഓറഞ്ച് ആർട്ട്, എഎംജി എസ്എൽസി 43 റെഡ് ആർട്ട് എന്നീ ലിമിറ്റഡ് എഡീഷനുകൾ വിപണിയിൽ അവതരിപ്പിച്ചു. മൊത്തം 25 യൂണിറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെ ഓറഞ്ച് ആർട്ടിന്റെ വില 1.02 കോടി രൂപയും എഎംജി എസ്എൽസി 43 റെഡ് ആർട്ടിന്റേത് 87.48 ലക്ഷം രൂപയുമാണ്.

സ്‌പോർട്ടിയായ എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെ ഓറഞ്ച് ആർട്ടിന്റെ പുറം ഭാഗം ഓറഞ്ചിൽ എഎംജി ലൈൻ എക്സ്റ്റീരിയർ, നൈറ്റ് പാക്കേജ്, 53.3 സെന്റീമീറ്റർ എഎംജി അലോയ് എന്നിവയാൽ മനോഹരമാണ്. ഓറഞ്ച് പൈപ്പിങ്ങോടു കൂടിയ ബ്ലാക് നാപ്പാ ലെതർ മൈക്രോ ഫൈബർ, ഗ്രേ കോൺട്രാസ്റ്റിങ് ടോപ് സ്റ്റിച്ചിങ് എന്നിവ ഈ മോഡലിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എഎംജി എന്നെഴുതിയ ഫ്‌ളോർ മാറ്റ്, ഡോർ സെന്റർ പാനലുകൾ, ഫുൾ എൽഇഡി ഇന്റലിജന്റ് ലൈറ്റ് സിസ്റ്റം ഹെഡ് ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഒറ്റ നോട്ടത്തിൽ മിന്നിത്തിളങ്ങുന്ന അകത്തേയും പുറത്തേയും ചുവപ്പടയാളത്തോടു കൂടിയ രൂപകൽപന, ഡെസിഗ്‌നോ സെലനൈറ്റ് ഗ്രേ മാങ്കോ പെയിന്റ് ഫിനിഷ്, സ്‌പോർട്ടി 18 ഇഞ്ച് 10 സ്‌പോക് ലൈറ്റ് അലോയ് വീലുകൾ എന്നിവ മെഴ്‌സിഡസ് എഎംജി എസ്എൽസി 43 റെഡ് ആർട്ടി നെ സവിശേഷമാക്കുന്നു.പുനെയിൽ നടന്ന ചടങ്ങിൽ മെഴ്‌സിഡസ് മാനേജിംഗ് ഡയറക്ടർ റോളാണ്ട് ഫോഗർ മെഴ്‌സിഡസ് എഎംജി ജിഎൽഇ 43 4മാറ്റിക് കൂപ്പെ ഓറഞ്ച് ആർട്ടും എഎംജി എസ്എൽസി 43 റെഡ് ആർട്ടും വിപണിയിൽ അവതരിപ്പിച്ചു.