നവീകരിച്ച മാരുതി സുസുക്കി എസ് ക്രോസ് വിപണിയിൽ

Posted on: October 1, 2017

ന്യൂഡൽഹി : മാരുതി സുസുക്കി നവീകരിച്ച ക്രോസ്ഓവർ എസ്-ക്രോസ് വിപണിയിൽ അവതരിപ്പിച്ചു. 8.49 ലക്ഷം മുതൽ 11.29 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വിലകൾ. ഡിഡിഐഎസ്200 സ്മാർട്ട് ഹൈബ്രിഡ് എൻജിനാണ് എസ് – ക്രോസിന് കരുത്ത് പകരുന്നത്.

പുതിയ എസ് – ക്രോസ് വികസിപ്പിക്കാൻ 100 കോടിയിലേറെ രൂപ മുതൽമുടക്കിയതായി മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു. എസ് – ക്രോസിന്റെ 95 ശതമാനത്തിലേറെ ഘടകങ്ങൾ തദേശീയമായി വികസിപ്പിച്ചതാണ്. പ്രീമിയം അർബൻ വിഭാഗത്തിൽ മാരുതിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ എസ് – ക്രോസ് സഹായിക്കുമെന്നും അദേഹം പറഞ്ഞു.