മാരുതിയുടെ വില്പനയിൽ ഒരു ശതമാനം ഇടിവ്

Posted on: January 1, 2017

ന്യൂഡൽഹി : ഡിസംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വില്പനയിൽ ഒരു ശതമാനം ഇടിവ്. വില്പന മുൻവർഷം ഡിസംബറിലെ 1,19,149 യൂണിറ്റുകളിൽ നിന്ന് 1,17,908 യൂണിറ്റുകളായി കുറഞ്ഞു.

ആഭ്യന്തര വില്പന 2015 ഡിസംബറിലെ 1,11,333 യൂണിറ്റുകളിൽ നിന്ന് 4.4 ശതമാനം കുറഞ്ഞ് 1,06,414 യൂണിറ്റുകളായി. ചെറുകാറുകളുടെ വിഭാഗത്തിൽ ആൾട്ടോ, വാഗൺആർ, എന്നിവയുടെ വില്പനയിൽ 15.3 ശതമാനം കുറവുണ്ടായി. 37,234 യൂണിറ്റുകളിൽ നിന്ന് 31,527 യൂണിറ്റുകളായി.

സ്വിഫ്റ്റ്, ഡിസയർ, ബെലെനോ തുടങ്ങിയ കോംപാക്ട് സെഗ്മെന്റിൽ 8.6 ശതമാനം വില്പന കുറഞ്ഞു. എന്നാൽ മിഡ്‌സൈസ് സെഡാനായ സിയാസിന്റെ വില്പനയിൽ 30.6 ശതമാനം വളർച്ചനേടി. ഡിസംബറിൽ 3,711 സിയാസ് കാറുകൾ വില്പന നടത്തി.