ടാറ്റാ മോട്ടോഴ്‌സിന്റെ മെഗാ സർവീസ് ക്യാമ്പുകൾ 11 മുതൽ

Posted on: November 10, 2016

tata-motors-mega-service-ca

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് നവംബർ 11 മുതൽ 17 വരെ യാത്രാ വാഹനങ്ങൾക്കായി സൗജന്യ മെഗാ സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സമഗ്രമായ 40 പോയിന്റ് പരിശോധനകളും ടോപ് വാഷും കൂടാതെ ആകർഷകമായ നിരക്കിൽ മറ്റ് സേവനങ്ങളും ക്യാമ്പിൽ ലഭ്യമാണ്.

രാജ്യത്തെ 281 പ്രദേശങ്ങളിലായി 527 ഡീലർഷിപ്പുകളിലാണ് സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കൂടാതെ 20 സ്‌പെയർ പാർട്‌സുകൾക്കും, ആക്‌സസറികൾക്കും ലൂബ്രിക്കന്റുകൾക്കും മറ്റും പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് കസ്റ്റമർസപ്പോർട്ട് ഹെഡ് ദിനേഷ് ഭാസിൻ പറഞ്ഞു.

ഒറിജിനൽ ആക്‌സസറികൾക്ക് പത്ത് ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ ടാറ്റാ മോട്ടോഴ്‌സിന്റെ യഥാർത്ഥ പാർട്‌സുകൾക്കും ലേബർ ചാർജിനും ഇരുപത് ശതമാനം വരെ കിഴിവ്. പുതിയ ബാറ്ററികൾക്ക് ആയിരം രൂപ വരെ പ്രത്യേക കിഴിവ്. ഇൻഷ്വറൻസ് പുതുക്കുന്നതിന് ആകർഷകമായ ഓഫറും റോഡ്‌സൈഡ് അസിസ്റ്റൻസ് പോളിസിക്ക് ആകർഷകമായ കിഴിവും ലഭിക്കും.
ടോൾഫ്രീ 18002097979.