03
Friday
May 2024
May 2024
ടാറ്റാ മോട്ടോഴ്‌സിന് ദക്ഷിണേന്ത്യയിൽ 600 ഡീലർഷിപ്പുകൾ
Posted on: October 21, 2016
കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന് ദക്ഷിണേന്ത്യയിലെ ഡീലർഷിപ്പുകളുടെ എണ്ണം 600 ആയി ഉയർന്നു. വിൽപ്പന, സേവനം, സ്‌പെയർപാർട്‌സുകൾ എന്നിവയെല്ലാം ഒരു മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാകുന്നു എന്നതാണ് 3എസ് ഡീലർഷിപ്പുകളുടെ പ്രത്യേകത. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തൃശിനാപ്പള്ളി, വാറങ്കൽ, മധുര എന്നിവിടങ്ങളിലായി പുതിയ മൂന്ന് ഡീലർഷിപ്പുകൾ കൂടി ടാറ്റാ ആരംഭിച്ചിരുന്നു.
അപകടത്തിൽപ്പെട്ട വാഹനങ്ങൾക്കായുള്ള ബേകൾ, വാഷിംഗ് റാമ്പുകൾ, പ്രത്യേകമായ ക്വിക് സർവീസ് ബേകൾ, ഇൻസ്‌പെക്ഷൻ പിറ്റുകൾ, വീൽ അലെയ്ൻമെന്റിനും ല്യൂബ് ഡിസ്‌പെൻസിംഗിനുമുള്ള സജ്ജീകരണങ്ങൾ എന്നിവ അടങ്ങിയതാണ് 3എസ് ഡീലർഷിപ്പുകൾ. ഇന്ത്യയിലാകെ ടാറ്റാ മോട്ടോഴ്‌സിന് 1400 വിൽപ്പന കേന്ദ്രങ്ങളും 1800 സർവീസ് കേന്ദ്രങ്ങളുമുണ്ട്.
TAGS: Tata Motors |
News in this Section
Related News
Trending News