നാല് സൂപ്പർ ഡ്രൈവ് മോഡുകളുമായി പുതിയ ടാറ്റാ ഹെക്‌സ

Posted on: October 11, 2016

tata-hexa-big

കൊച്ചി : സൗകര്യപ്രദവും ആനന്ദകരവുമായ ഡ്രൈവിംഗ് അനുഭവവുമായി ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ടാറ്റാ ഹെക്‌സ വൈകാതെ വിപണിയിലെത്തും. പിഴവുകളില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്ന എൻജിനുകളും പുതിയ തലമുറ ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, സെന്റർ കൺസോളിലെ റോട്ടറി നോബ് വഴി ആക്ടിവേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം കൂടിച്ചേർന്നതാണ് സൂപ്പർ ഡ്രൈവ് മോഡ്.

പല വിധത്തിലുള്ള റോഡുകൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് ഓട്ടോ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നിങ്ങനെ നാല് വ്യത്യസ്തമായ ഡ്രൈവിംഗ് മോഡുകൾ ഉപയോഗിക്കാൻ ഡ്രൈവർക്ക് കഴിയുമെന്നതാണ് പ്രത്യേകത.

tata-hexa-superdriv-modes-b

 

ആധുനിക രീതിയിലുള്ള രൂപകൽപ്പന, ആഡംബര പൂർണമായ ഇന്റീരിയർ, മികച്ച ഫീച്ചറുകൾ എന്നിങ്ങനെ സജീവമായ ജീവിത ശൈലിയുള്ളവർക്ക് ചേർന്നതാണ് പുതിയ ടാറ്റാ ഹെക്‌സ. ടാറ്റാ ഹെക്‌സ ഓട്ടോമാറ്റിക് കാറുകളിൽ റേസ്‌കാർ മാപ്പിംഗ് സൗകര്യമുണ്ട്. ഇതുവഴി പെർഫോമൻസ് കാറുകൾക്ക് എന്നതു പോലെ മികച്ച ഡ്രൈവിംഗ് അനുഭവം ലഭ്യമാണ്.

നാല് വ്യത്യസ്തമായ രീതിയിലുള്ള ഭൂപ്രദേശങ്ങൾക്ക് അനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടർച്ചയായി വാഹനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നുവെന്നതാണ് സൂപ്പർ ഡ്രൈവ് മോഡുകളുടെ മറ്റൊരു പ്രത്യേകത. ഡ്രൈവർക്ക് ഉടനടി പ്രതികരണങ്ങളും സമയാസമയങ്ങളിലുള്ള നിർദേശങ്ങളും നൽകിക്കൊണ്ടിരിക്കും. വളരെ തിരക്കുള്ള റോഡുകൾ മുതൽ തുറന്ന റോഡുകളിൽ വരെ മികച്ച ട്രാക്ഷനോടെ വാഹനം കൈകാര്യം ചെയ്യുന്നതിനും ഇതുവഴി സാധിക്കും.