കൊച്ചിയിൽ ഒല ഓട്ടോ റിക്ഷാ സർവീസും

Posted on: June 17, 2016

Ola-Auto-Big

കൊച്ചി : കാർ സർവീസിനു പിന്നാലെ ഒല ഓട്ടോ റിക്ഷാ സർവീസും കൊച്ചിയിൽ ആരംഭിക്കുന്നു. തുടക്കത്തിൽ 250-ലധികം ഓട്ടോകളാണ് ഒല മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ഓട്ടോ സർവീസിന് എത്തുന്നത്. അടുത്ത ആറുമാസത്തിനുള്ളിൽ ഈ ശൃംഖലയിലെ ഓട്ടോകളുടെ എണ്ണം ആയിരത്തിനു മുകളിൽ എത്തിക്കും.

കിലോമീറ്ററിന് അഞ്ചുരൂപയ്ക്കു യാത്ര ചെയ്യാം. കുറഞ്ഞ നിരക്ക് 25 രൂപയാണ്. റൈഡ് ടൈം ചാർജ് മിനിറ്റിന് ഒരു രൂപയാണ്. രാത്രിയിൽ സാധാരണ ചാർജിന്റെ ഒന്നര ഇരട്ടി നൽകിയാൽ മതി. മൊബൈൽ ആപ് വഴി ബുക്കു ചെയ്തു മിനിറ്റുകൾക്കുള്ളിൽ ഓട്ടോ വീട്ടുമുറ്റത്ത് എത്തും.

ഒല ആപ്ലിക്കേഷനിൽ ഒട്ടോ എന്ന കാറ്റഗറിയിൽ പ്രവേശിച്ചു നേരെ ഓട്ടോ റിക്ഷ ബുക്കു ചെയ്യാം. മീറ്റർ ചാർജിൽ യാത്രയും ഒല ഉറപ്പു നൽകുന്നു. യാത്രക്കാർക്ക് അവരുടെ യാത്ര മൊബൈൽ ആപ്പിൽ നിരീക്ഷിക്കുകയും ചെയ്യാം യാത്ര അവസാനിക്കുമ്പോൾ സിസ്റ്റം ജനറേറ്റഡ് ബില്ലും ലഭിക്കും. കാഷ്‌ലെസ് പേമെന്റ്, റൈഡ് രസീത് തുടങ്ങിയവയും ഒല ഓട്ടോയിൽ ലഭ്യമാണ്.

TAGS: Cochin | Kochi | Ola Auto | Ola Cabs |