ശോഭ ലിമിറ്റഡിന് മൂന്നാം ക്വാർട്ടറിൽ റെക്കോഡ് നേട്ടം

Posted on: February 13, 2015

Sobha-raiforest-big

കൊച്ചി : പ്രമുഖ നിർമാണ കമ്പനിയായ ശോഭ ലിമിറ്റഡിന്  നടപ്പു സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ റെക്കോഡ് നേട്ടം. നടപ്പു സാമ്പത്തിക വർഷത്തെ ഒമ്പതുമാസത്തെ വിറ്റുവരവ് 19.46 ബില്യൺ രൂപയാണ്. നികുതിക്കു മുമ്പുള്ള ലാഭം 2.76 ബില്യൺ രൂപയും നികുതിക്കു ശേഷമുള്ള ലാഭം 1.76 ബില്യണുമാണ്.

നടപ്പു സാമ്പത്തിക വർഷം മൂന്നാംക്വാർട്ടറിൽ 26 ശതമാനം വർധനവോടെ വരുമാനം 6.87 ബില്യൺ രൂപയായി. നികുതിപൂർവ ലാഭം 909 ദശലക്ഷം രൂപയാണ്. നികുതിക്കു ശേഷമുള്ളത് 600 ദശലക്ഷവും. രണ്ട് ഇനങ്ങളിലും മൂന്ന് ശതമാനം വർധന.

റിയൽ എസ്റ്റേറ്റ് മേഖലയിൽ 2014-15 സാമ്പത്തിക വർഷം 6 പ്രോജക്ടുകൾ പൂർത്തിയാക്കി കൈമാറ്റം ചെയ്തു. 2.78 ദശലക്ഷം ചതുരശ്ര അടി ഏരിയ വരും ഇത്.

4.27 ബില്യൺ രൂപ വിലവരുന്ന 661, 451 ചതുരശ്ര അടി ഏരിയ ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ കമ്പനി വിൽപന നടത്തി. കമ്പനിയുടെ ഓപറേഷണൽ കാഷ് ഫ്‌ളോ 726 ദശലക്ഷം രൂപയാണ്. 6.58 ബില്യൺ രൂപയാണ് ശേഖരത്തിലുള്ളത്. കടാനുപാതം 0.71 ആണ്. 17.60 ബില്യൺ രൂപ. പുതിയ നിക്ഷേപങ്ങളാണ് കടം വർധിക്കാനുള്ള കാരണമെന്ന് ശോഭ ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജെ. സി. ശർമ പറഞ്ഞു. പദ്ധതികൾക്ക് അനുമതി ലഭിക്കുന്നതിലെ കാലതാമസം വിൽപനയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂരിലെ ബാലഗെരേയിൽ ശോഭ ആസ്പിറേഷണൽ ഹോംസിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഔട്ടർ റിംഗ് റോഡ്, മറാത്ത ഹള്ളി റോഡ്, വർത്തൂർ റോഡ്, സർജാപൂർ റോഡ് എന്നീ നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന ഗോൾഡൻ ക്വാഡ്രിലാറ്ററൽ പ്രദേശത്താണ് ശോഭ ആസ്പറേഷണൽ ഹോംസ് ഉയരുന്നത്.

മൊത്തം ഏരിയ 10.26 ദശലക്ഷം ചതുരശ്ര അടി.  സൂപ്പർ ബിൽറ്റ് അപ് ഏരിയ 7.63 ദശലക്ഷം ചതുരശ്ര അടിയും. 81 ഏക്കറിൽ 7000 യൂണിറ്റുകൾ. ഇതിൽ 6000 യൂണിറ്റുകൾ 600-ഉം, 1200-ഉം ചതുരശ്ര അടിയുള്ള ഒന്നും രണ്ടും ബിഎച്ച്‌കെ യൂണിറ്റുകളായിരിക്കും.