സിൻജിനി ഐപിഒയ്ക്ക് 32 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ

Posted on: July 30, 2015

Syngene-Bigമുംബൈ : ബയോകോണിന്റെ കോൺട്രാക് റിസേർച്ച് വിഭാഗമായ സിൻജിനിയുടെ പബ്ലിക്ക് ഇഷ്യുവിന് 32 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ. തിങ്കളാഴ്ച ആരംഭിച്ച ഇഷ്യു ഇന്നലെയാണ് ക്ലോസ് ചെയ്തത്. 550 കോടി രൂപയുടെ ഇഷ്യുവിൽ 240-250 ബാൻഡിൽ 22 ദശലക്ഷം ഓഹരികൾ വിൽക്കാനായിരുന്നു സിൻജിനി ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ 509.58 ദശലക്ഷം ഓഹരികൾക്കാണ് അപേക്ഷ ലഭിച്ചത്. സിൻജിനി കഴിഞ്ഞ വർഷം 872 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു. 2018 ൽ 1550 കോടി രൂപ വിറ്റുവരവും ലക്ഷ്യമിടുന്നു.