ബയോകോൺ പ്രമേഹത്തെ എങ്ങനെ ജയിക്കാം പ്രചാരണ പരിപാടി

Posted on: November 15, 2015

Biocon-Winning-with-Diabete

കൊച്ചി : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബയോകോൺ ദേശീയ തലത്തിൽ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. പ്രമേഹ ബോധവത്കരണം, പ്രമേഹ രോഗ നിർണയ ക്യാമ്പുകൾ, വാക്കത്താൺ എന്നിവയാണ് ‘പ്രമേഹത്തെ എങ്ങനെ ജയിക്കാം’ എന്ന ബയോകോൺ ക്യാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. ഡോക്ടർമാരടക്കം ആരോഗ്യ മേഖലയിലെ 550-ലേറെ പ്രഫഷണലുകളുടെ സഹകരണത്തോടെ 100 – ലേറെ നഗരങ്ങളിലായി ഒരു ലക്ഷത്തിലേറെ പ്രമേഹ രോഗികളുമായി ബയോകോൺ സംവദിച്ചു.

കൊച്ചിയടകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മേൽപറഞ്ഞ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കൊച്ചിയിൽ വിവിധ ആശുപത്രികളിലെ ഡോക്ടർമാരായ സതീഷ് ഭട്ട്, നീരജ് മാണിക്കോത്ത്, സുരേഷ് കുമാർ, ഷബീർ എ. റഷീദ്, അനുപമ നായർ, മോഹനൻ നായർ, നാരായണൻ നായർ, കെ.എസ്. അജയകുമാർ, മധുകുമാർ, മധു, മഞ്ജൂഷ എന്നിവർ. ക്യാംപയിനിൽ പങ്കു ചേരുകയുണ്ടായി.

ബയോകോൺ ലിമിറ്റഡാണ് ഇന്ത്യൻ നിർമിത ഇൻസുലിൻ 2004 ൽ ആദ്യമായി വിപണിയിലെത്തിച്ചത്. ഇൻസുലിൻ വിപണിയിലിറക്കിയതോടൊപ്പം പ്രമേഹത്തെ എങ്ങനെ ജയിക്കാം എന്ന പ്രചാരണ പരിപാടിക്കും കമ്പനി തുടക്കം കുറിച്ചു. ഔഷധത്തോടൊപ്പം , ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവയ്ക്കും പ്രാധാന്യം നൽക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പ്രമേഹ രോഗികളെ ബോധവത്ക്കരിക്കുകയായിരുന്നു ഈ ക്യാംപയിനിന്റെ ലക്ഷ്യമെന്ന് ബയോകോൺ ലിമിറ്റഡ് മെറ്റബോളിക് ഡിവിഷൻ തലവൻ പാർഥാ റോയ് ചൗധരി പറഞ്ഞു.