കിരൺ മജുംദാർ ഷായ്ക്ക് ഓസ്‌ട്രേലിയൻ ബഹുമതി

Posted on: January 19, 2020

ബംഗലുരു : ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷായ്ക്ക് ഓസ്‌ട്രേലിയൻ ബഹുമതി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നൽകിയത്. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷ്ണർ ഹരിന്ദർ സിദ്ദു ബഹുമതി സമ്മാനിച്ചു.

ബയോകോണും ഓസ്‌ട്രേലിയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ബയോ ഫാർമസ്യൂട്ടിക്കൽ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഫെഡറേഷൻ യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർത്ഥി കൂടിയായ കിരൺ മജുംദാർ ഓസ് ട്രേലിയൻ അല്മനൈ അംബാസഡറുമാണ്.