എൻഡ് ഓഫ് സെയിലിന്റെ അഞ്ചാമത്തെ പതിപ്പുമായി മിന്ത്ര

Posted on: January 2, 2017

കൊച്ചി : രാജ്യത്തെ ഏറ്റവും ആകർഷകമായ എൻഡ് ഓഫ് സെയിലിന്റെ അഞ്ചാമത്തെ പതിപ്പുമായി മിന്ത്ര 2017 നെ വരവേൽക്കും. ജനുവരി 3-5 തീയതികളിൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ സെയിലിൽ 3.5 ലക്ഷം ഉത്പന്നങ്ങൾ 50-80 % ശതമാനം വിലക്കുറവിൽ ലഭ്യമാകും. 2000-ലധികം ആഗോള, ഇന്ത്യൻ ബ്രാൻഡുകളുടെ പങ്കാളിത്തത്തിലൂടെ സെയിൽസിൽ വൻ നേട്ടമാണ് മിന്ത്ര പ്രതീക്ഷിക്കുന്നത്.

അഗോള ബ്രാൻഡുകളായ നൈക്ക്, അഡിഡാസ്, പുമ, ഫോറെവർ21, സ്വരോവ്‌സ്‌കി, ടോമി ഹിൽഫിഗർ, ജാക്ക് ആൻഡ് ജോൺസ്, ഫ്‌ളൈയിംഗ് മെഷിൻ, മാർക്ക് ആൻഡ് സ്‌പെൻസർ തുടങ്ങിയവയും മിന്ത്രയുടെ സ്വകാര്യ ലേബലുകളായ റോഡ്സ്റ്ററും അനോകും ഡ്രെസ്‌ബെറിയും പോലുള്ളവയും സെയിൽസ് വേളയിൽ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാകും.

രാജ്യത്തെ ഏറ്റവും വലിയ ഏക ഫാഷൻ സെയിൽ ഇവന്റായ എൻഡ് ഓഫ് സെയിലിൽ ഇത്തവണ കഴിഞ്ഞ തവണത്തെ എൻഡ് ഓഫ് സെയിലിൽ ലഭിച്ചതിനേക്കാൾ ഇരട്ടി വിൽപ്പന പ്രതീക്ഷിക്കുന്നതായി മിന്ത്ര സിഇഒ അനന്ത് നാരായണൻ പറഞ്ഞു. 15 ദശലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് സേവനം നൽകാനും സാധാരണ ദിവസത്തെ ട്രാഫിക്കിനേക്കാൾ 470 % അധികം ട്രാഫിക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി സൈറ്റിനുണ്ട്.

രാജ്യത്തുടനീളമുള്ള 13000 ൽ അധികം പിൻ കോഡുകളിലേക്ക് പ്രതിദിനം 4 ലക്ഷം ഡെലിവറികൾ നടത്താൻ ലോജിസ്റ്റിക്‌സ് ടീമിനെ സജ്ജമാക്കിയിട്ടുമുണ്ട്. ആകെ 50 ലക്ഷത്തിലേറെ ഉത്പന്നങ്ങൾ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോജിസ്റ്റിക്‌സിലുള്ള വർധന കൈകാര്യം ചെയ്യാൻ കൂടുതലായി 1000 ഡെലിവറി ഉദ്യോഗസ്ഥരെയാണ് മിന്ത്ര നിയോഗിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

TAGS: MYNTRA |