മിന്ത്ര ജബോംഗിനെ ഏറ്റെടുത്തു

Posted on: July 26, 2016

Myntra-Logo-Bigബംഗലുരു : ഫ്‌ളിപ്കാർട്ടിന്റെ ഭാഗമായി ഓൺലൈൻ ഫാഷൻ സ്റ്റോർ മിന്ത്ര, ജബോംഗിനെ ഏറ്റെടുത്തു. ഏറ്റെടുക്കൽ ഫാഷൻ-ലൈഫ്‌സ്റ്റൈൽ വിഭാഗത്തിൽ ഫ്‌ളിപ്കാർട്ടിന് നേട്ടമാകും. മിന്ത്ര 2018-20 ൽ 5 ബില്യൺ ഡോളർ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

ഗ്ലോബൽ ഫാഷൻ ഗ്രൂപ്പിന്റെ ഭാഗമായി ജബോംഗിനെ ഏറ്റെടുക്കാൻ സ്‌നാപ്ഡീൽ, ഫ്യൂച്ചർ ഗ്രൂപ്പ്, ആദിത്യ ബിർള ഗ്രൂപ്പിലെ എബിഒഎഫ് എന്നിവ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

TAGS: Flipkart | Jabong | MYNTRA |