മിന്ത്ര ക്യുബിറ്റിനെ ഏറ്റെടുത്തു

Posted on: July 12, 2016

Myntra-Logo-Big

ബംഗലുരു : ഓൺലൈൻ ഫാഷൻ സ്റ്റോറായ മിന്ത്ര മൊബൈൽ ടെക്‌നോളജി കമ്പനിയായ ക്യുബിറ്റിനെ ഏറ്റെടുത്തു. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മിന്ത്രയുടെ മൂന്നാമത്തെ ഏറ്റെടുക്കലാണിത്.

സർതക് ജയിൻ, നിതിൻകുമാർ ഗഡിപാർത്ഥി, പ്രതമേഷ് ജുവാട്കർ എന്നിവർ ചേർന്നാണ് 2014 ആണ് ക്യുബിറ്റ് ആരംഭിച്ചത്.